ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വെഹിക്കിള്‍ സ്ക്രാപ്പിങ്ങ് പോളിസിയും. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. പഴക്കം ചെന്ന വാണിജ്യ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കും. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പഴയ വാഹനങ്ങള്‍ പൊളിക്കുക. സ്ക്രാപ്പിങ് പോളിസി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുനെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പുതിയ നയം നടപ്പാക്കിയാല്‍ വായുമലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാന്‍ സഹായിക്കും.
ഇതോടെ വാഹന വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് വ്യവസായലോകം പ്രതീക്ഷിക്കുന്നത്. പഴയവാഹനങ്ങള്‍ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് നിഗമനം.
15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും പൊതുമേഖലാ വാഹനങ്ങളുംസ്ക്രാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യും. 2022 മുതലാണ് നയം നടപ്പിലാക്കുന്നത്.അടുത്തിടെ ബോംബെ ഐ.ഐ.ടിയുടെ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ 70 ശതമാനവും വാഹനങ്ങളില്‍ നിന്നും പുറം തള്ളുന്ന പുകമൂലമാണെന്ന് കണ്ടെത്തിയിരുന്നു.
സ്ക്രാപ് പോളിസിയിലൂടെ പുനരുപയോഗം ചെയ്യാന്‍ സാധിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ വില 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീലിനുള്ള എക്സൈസ് തീരുവയും 2021 ബജറ്റില്‍ കുറച്ചിട്ടുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സ്വപ്ന പദ്ധതിയാണ് 15 വര്‍ഷം പഴക്കമുള്ള വണ്ടികള്‍ സ്ക്രാപ്പാക്കി മാറ്റുക എന്നുള്ളത്. ഇങ്ങനെയുള്ള സ്ക്രാപ്പ് വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് അസംസ്കൃത ഉത്പന്നങ്ങളായി നല്‍കുക. കുറഞ്ഞ വിലയില്‍ സ്റ്റീലും മറ്റ് ഉത്പന്നങ്ങളും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നതോടെ പുതിയവയുടെ വില കുറയും. ഒപ്പം പഴയ വാഹനം സ്ക്രാപ്പാക്കാന്‍ നല്കിയ ഉടമയ്ക്ക് പുതിയ വണ്ടിയ്ക്ക് സബ്സിഡിയും നല്‍കും. ഇതാണ് മന്ത്രാലയം ലക്ഷ്യമിടുന്ന സ്ക്രാപ്പിങ് പോളിസിയുടെ ഏകദേശ രൂപം.
കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സ്ക്രാപ്പിങ് നയത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന സൂചന നല്‍കിയിരുന്നു. നയം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ചെലവ് കുറഞ്ഞ വാഹന നിര്‍മാണ ഹബ് ആയി രാജ്യം മാറുമെന്നാണ് പ്രതീക്ഷ. 1.45 ലക്ഷം കോടി രൂപയുടെ കയറ്റുമതി അടക്കം മൊത്തം 4.5 ലക്ഷം കോടി യുടെ വിറ്റുവരവുള്ള മേഖലയാണ് വാഹന നിര്‍മ്മാണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക