News Desk

2021-02-21 04:03:23 pm IST
ദോഹ: ഖത്തറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത് പ്രാധാന്യമുള്ള കാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷാ ജീവനക്കാര്‍, സെക്യൂരിറ്റി കാമറകള്‍ എന്നിവ ഏര്‍പ്പെടുത്തുന്നത് സാമൂഹികമായ ഉത്തരവാദിത്തമാണെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ പറഞ്ഞു. മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കാത്തത് ഇത്തരം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാക്കി മാറ്റുകയും കെട്ടിടങ്ങളിലെ ഹൗസുകളില്‍ നിന്നും വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ മോഷണം പോകാനും കാരണമാകുന്നുണ്ട്. ഇതൊഴിവാക്കാനാണ് സുരക്ഷാ ജീവനക്കാരെ ഇത്തരം കെട്ടിടങ്ങളില്‍ നിയമിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top