News Desk

2021-02-02 07:20:17 pm IST
ദുബൈ: ദുബൈയില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ഖായില്‍ റോഡില്‍ (എക്‌സിറ്റ്44) രാവിലെ ആറരക്കായിരുന്നു സംഭവം. മൂന്ന് ബസ്സുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് ദുബൈ ട്രാഫിക് പൊലീസ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രി.സെയിഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. 

ഒരു ബസ് ഇടതുവശത്തേയ്ക്ക് മാറി മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ആദ്യത്തെ ബസ് വലതുവശത്തേയ്ക്ക് തെറിച്ച് മറ്റൊരു ബസിലും ഇടിച്ചു റോഡ് ബാരിയറിലിയേക്ക് പതിച്ച് മറിയുകയുമായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. 



മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അമിതവേഗത്തില്‍ സഞ്ചരിക്കുന്നതും അശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അല്‍ മസ്‌റൂയി പറഞ്ഞു. എല്ലാവരും നിയമമനുസരിച്ചുള്ള വേഗത്തില്‍ സഞ്ചരിച്ച് ജാഗ്രതപാലിക്കാനും അദേഹം നിര്‍ദേശിച്ചു.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top