News Desk

2021-06-09 08:09:49 pm IST

ദുബൈ: കൊവിഡിനെ തുടര്‍ന്ന് വിമാന കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇനിയും നീണ്ടു നില്‍ക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ തിയറി ആന്റിനോറി. ദുബൈയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യോമയാന വ്യവസായ മേഖല, പ്രത്യേകിച്ച് ബിസിനസ് ആഡംബര മേഖലയില്‍ അടക്കം വളരെയധികം പുരോഗതിയാണ് കൈവരിച്ചിരുന്നത്. എന്നാല്‍ കൊവിഡ് എല്ലാത്തിനെയും മാറ്റിമറിച്ചു. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുക എന്നതാണ് കൊവിഡിനെ വെല്ലാന്‍ സര്‍ക്കാരുകള്‍ ചെയ്യേണ്ട പ്രധാനപ്പെട്ട ക്രമീകരണം. 

നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ചിലവ് ചുരുക്കല്‍ അടക്കമുള്ള നടപടികളിലേക്ക് വിമാന കമ്പനികള്‍ കടക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങളുടെ സ്ഥിതിഗതികള്‍ മാറുമ്പോള്‍ ഈ മേഖലയിലെ ജോലി സാധ്യതയും വര്‍ധിക്കുമെന്നും തിയറി ആന്റിനോറി പറഞ്ഞു. അറബ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top