ദുബൈ: ദുബൈയിലെ തെരുവില്‍ വ്യാജ യൂറോ നോട്ടുകള്‍ പറത്തുകയും അതു സ്വയം വിഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത യൂറോപ്പുകാരനായ വ്യവസായിയ്ക്ക് ജയില്‍ ശിക്ഷ. താനൊരു സംഭവമാണെന്ന് മറ്റുള്ളവരെ കാണിക്കാനാണ് ഇയാള്‍ വ്യത്യസ്ത വഴി തേടിയത്.
ഇയാള്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം പിഴയും കോടതി വിധിച്ചു. കഴിഞ്ഞദിവസം അല്‍ഖൂസ് വ്യവസായ മേഖലയിലായിരുന്നു സംഭവം. 500 യൂറോ നോട്ടുകളുടെ വ്യാജനാണ് കാറില്‍ സഞ്ചരിച്ച് വ്യവസായി പറത്തിക്കളിച്ചത്.
ഇടയ്ക്ക് കുറേ തൊഴിലാളികളെ കണ്ടപ്പോള്‍ അവര്‍ക്കു നേരെയും പണം എറിഞ്ഞു. പണം വാരാന്‍ തൊഴിലാളികള്‍ ധൃതിപ്പെടുന്നതു കണ്ട് ആസ്വദിക്കുകയും അതെല്ലാം വിഡിയോയില്‍ പകര്‍ത്തുകയുമായിരുന്നു. ഈ വിഡിയോ വൈറലായതോടെയാണ് പൊലീസ് അറസ്റ്റു ചെയ്യുന്നത്.
താന്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് ഇയാള്‍ കോടതിയില്‍ മൊഴി നല്കി. 7,40,000 വ്യാജ യു.എസ് ഡോളര്‍ കൈവശമുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. ഒരു ഏഷ്യക്കാരനില്‍ നിന്ന് 1,000 ദിര്‍ഹം നല്‍കിയാണ് യൂറോ നോട്ടുകള്‍ സ്വന്തമാക്കിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക