News Desk

2021-05-29 05:17:51 pm IST
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കിടയില്‍ പൗരത്വ ഭേദഗതി  (സിഎഎ) ഉടന്‍ നടപ്പാക്കാനുള്ള വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. സി.എ.എയ്‌ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിക്ഷേധം രണ്ടു വര്‍ഷക്കാലമായി ഉയരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്  പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയുക.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തി ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളില്‍ നിന്നാണ്  അപേക്ഷ ക്ഷണിച്ചത്. 

2019 ല്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതിയ്ക്ക് ചട്ടങ്ങള്‍ നിശ്ചയിക്കാത്തതിനാല്‍ 1955 ലെ പൗരത്വ നിയമത്തില്‍ നിന്നുള്ള 5,6 വകുപ്പുകളും 2009 ലെ ചട്ടങ്ങള്‍ പ്രകാരവുമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ



Top