News Desk

2022-08-13 07:37:00 pm IST
ദോഹ: ലോകകപ്പ് ആരാധകർക്ക് ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങൾ വാഗ്ദാനം ചെയ്‌ത്‌ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.

അപ്പാർട്ട്‌മെന്റുകളും വില്ലകളും ഹോട്ടലുകളും ആരാധകർക്കായി ക്രൂയിസ് കപ്പൽ ഹോട്ടലുകളും പോലെയുള്ള താമസ സൗകര്യങ്ങളുടെ ഒന്നിലധികം ഓപ്ഷനുകളിലൊന്നാണ് ഫാൻ വില്ലേജുകളെന്ന് 
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ അൽ ജാബർ പറഞ്ഞു.

ആരാധകർക്ക് ഫാൻസോണുകളും സ്റ്റേഡിയവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധം മെട്രോ സ്റ്റേഷനുകളുടെ അടുത്തുള്ള ഫാൻ വില്ലേജുകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഖത്തർ ഫ്രീ സോൺ, മാൾ ഓഫ് ഖത്തർ, ലുസൈൽ മൾട്ടിപർപ്പസ് ഹാൾ എന്നിവിടങ്ങളിലെ ഫാൻ വില്ലേജുകൾക്ക് കീഴിലുള്ള മൂന്ന് പ്രദേശങ്ങളിലാണ് ക്യാബിൻ ശൈലിയിലുള്ള താമസസൗകര്യം ലഭ്യമാക്കുന്നത്.

ഹോട്ടൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 8,000ൽ അധികം ക്യാബിൻ ശൈലിയിലുള്ള താമസസൗകര്യങ്ങളുണ്ടാകുമെന്നും അൽ ജാബർ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top