ദോഹ: ഖത്തറില്‍ വിദേശികളുടെ അനധികൃത ബിസിനസ്-സാമ്പത്തിക-തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കരട് നിയമത്തിന് അംഗീകാരം നല്കി മന്ത്രിസഭ. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
2004ലെ നിയമം (25)ന് പകരമായാണ് കരട് നിയമം തയ്യാറാക്കുന്നത്. ഖത്തരികള്‍ക്ക് മാത്രം നടത്താവുന്ന ബിസിനസ്, നിക്ഷേപങ്ങള്‍, തൊഴില്‍ എന്നിവയില്‍ വിദേശികള്‍ ഏര്‍പ്പെടുന്നത് തടയുകയാണ് കരട് നിയമത്തിന്റെ ലക്ഷ്യം.
നിയമം അനുസരിച്ച്, കമ്പനിയുടെ രേഖകളില്‍ കാണിച്ചതിനേക്കാള്‍ ലാഭമുണ്ടാക്കിയാലും നടപടി നേരിടേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തരികളല്ലാത്തവരെ സഹായിക്കുന്നതും കുറ്റകരമാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക