2019-10-09 03:09:33pm IST
ദോഹ: ട്രക്കുകൾ, ട്രാക്ടറുകൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ എന്നിവയ്ക്കുള്ള പാർക്കിംഗ് സ്ഥലങ്ങൾ വ്യക്തമാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രിയുടെ കരട് നിയമത്തിന്   മന്ത്രിസഭ അംഗീകാരം നൽകി.പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനിയുടെ  അധ്യക്ഷതയിൽ ചേർന്ന  മന്ത്രിസഭയുടെ   പ്രതിവാര യോഗത്തിലാണ് അംഗീകാരം നൽകിയത്.

 നിയന്ത്രണമില്ലാതെ പൊതു റോഡുകളോ ശൂന്യമായ സ്ഥലങ്ങളോ ഉപയോഗിക്കാതിരിക്കുക,   പരിസ്ഥതിക്ക് ദോഷം വരുന്നതും  ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതുമായ രീതിയിൽ  വാഹനം പാർക്ക് ചെയ്യുക  വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾനൽകുക തുടങ്ങിയ കാര്യങ്ങൾ നിയമത്തിൽ പറയുന്നു.  

ട്രക്കുകൾ, ട്രാക്ടറുകൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ എന്നിവ മന്ത്രിയുടെ തീരുമാനപ്രകാരം അംഗീകൃത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.




Top