News Desk

2021-05-20 10:20:37 am IST

ദോഹ: ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതിഗതികളെക്കുറിച്ചും മഹാമാരിയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും വിശദീകരിച്ചു. 

രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായും രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഫലപ്രദമായതായും യോഗം വിലയിരുത്തി ഈ നില തുടര്‍ന്നാല്‍ ഈ മാസം 28 മുതല്‍ ഘട്ടം ഘട്ടമായി കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കാനാണ് തീരുമാനം


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top