News Desk

2021-05-19 12:05:47 pm IST
തിരുവനന്തപുരം:  രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കാനിരിക്കെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് അന്തിമധാരണയുണ്ടാകും. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ധനമന്ത്രിയായി കെ.എന്‍.ബാലഗോപാല്‍ എത്താനാണ് സാധ്യത. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 

ധനമന്ത്രിയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പി.രാജീവിനെ വ്യവസായം വകുപ്പിലേക്കാണ് പരിഗണിക്കുമെന്നാണ് പുറത്തു വരുന്ന സാധ്യത പട്ടിക റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എക്‌സൈസ് മന്ത്രിയായി വി.എന്‍. വാസവന്‍ വരാനാണ് സാധ്യത. ശിവന്‍കുട്ടിയെ ദേവസ്വം വകുപ്പിലേക്കാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ടൂറിസം വകുപ്പ് മുഹമ്മദ് റിയാസിന് ലഭിക്കാനാണ് സാധ്യത. 

വനിതാ പ്രതിനിധികളായ വീണാ ജോര്‍ജിനും ആര്‍.ബിന്ദുവിനും സുപ്രധാനമായ ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ ലഭിക്കാനാണ് സാാധ്യത.  ആരോഗ്യവകുപ്പ് വീണയ്ക്ക് ലഭിക്കാനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേന്ദ്രകമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന് തദ്ദേശസ്വയംഭരണവകുപ്പ് കിട്ടാനാണ് സാധ്യത. സഹകരണ വകുപ്പിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. കെ രാധാകൃഷ്ണന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് ലഭിക്കാന്‍ സാധ്യതയുണ്ട്. സജി ചെറിയാന് വൈദ്യുതി വകുപ്പ് കിട്ടാനാണ് സാധ്യത.  വി.അബ്ദുറഹിമാന് ന്യൂനപക്ഷക്ഷേമവകുപ്പ് തന്നെ കിട്ടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.  കേരള കോണ്‍ഗ്രസ് എമ്മിന് ജലവിഭവവകുപ്പ് നല്‍കാനാണ് ഒടുവിലെ ധാരണയെന്നാണ് സൂചന.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top