News Desk

2021-03-31 06:45:59 pm IST
ദോഹ: ഖത്തര്‍ പ്രതിവാര മന്ത്രിസഭ യോഗത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ്  അല്‍ താനി അധ്യക്ഷത വഹിച്ചു. ഇന്ന് ഉച്ചയോടെ അമീരി ദീവാനിയിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സമ്മേളിച്ചത്. 

അടിയന്തിര സാഹചര്യങ്ങളിലൊഴികെ സ്വകാര്യ ആരോഗ്യ മേഖലയിലെ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്തുക എന്നതാണ് കാബിനറ്റിന്റെ പ്രധാനപ്പെട്ട തീരുമാനം. 

ഖത്തര്‍ ടൂറിസം വിപുലീകരിക്കാനുള്ള കരടിന് അമറീന്റെ തീരുമാനത്തിന് അംഗീകാരം നല്‍കി. രാജ്യത്ത് ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തെ നിയന്ത്രിക്കുക, വികസിപ്പിക്കുക, നിക്ഷേപിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് മന്ത്രിസഭാ യോഗം വിശദീകരിച്ചു.

കൊവിഡ് രംഗത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. യോഗത്തിനുശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യങ്ങളുടെ ആക്ടിംഗ് മന്ത്രിയുമായ ഡോ. ഇസ്സ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുയിമി തീരുമാനങ്ങള്‍ പ്രസ്താവനയിലൂടെ പുറത്ത് വിട്ടു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top