News Desk

2021-05-19 10:32:12 pm IST
ദോഹ:  ഫലസ്തീന്‍ ജനതക്ക് നേരെ കഴിഞ്ഞ 10 ദിവസമായി ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ഖത്തര്‍ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേല്‍ നടപടിയെ അപലപിച്ചത്.

ഗസ്സയിലെ സിവിലിയന്മാര്‍ക്കു നേരെയും അധിനിവേശ ഫലസ്തീന്‍ മേഖലകളിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. നിരപരാധികളെ കൊല്ലുകയും വീടുകളും ആശുപത്രികളും തകര്‍ക്കുകയും സിവിലിയന്മാരെ ഭീതിയിലാക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യത്വത്തിനും വിരുദ്ധമാണ്.

ഇസ്രായേല്‍ യുദ്ധക്കൊതിക്കെതിരെ പൊരുതി നില്‍ക്കുന്ന ഗസ്സയിലെയും മറ്റ് ഫലസ്തീന്‍ പ്രദേശങ്ങളിലെയും സഹോദരങ്ങളുടെ ധീരതയെയും ത്യാഗത്തെയും മന്ത്രിസഭ അഭിനന്ദിച്ചു. ഫലസ്തീന്‍ ജനതയുടെ ന്യായമായ മുഴുവന്‍ അവകാശങ്ങളും നേടുന്നതുവരെ ഖത്തര്‍ ഫലസ്തീന്‍ ജനതയ്ക്കൊപ്പം തുടരുമെന്നും ഖുദ്സ് ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തിനൊപ്പം നില്‍ക്കുമെന്നും മന്ത്രിസഭാ യോഗം ആവര്‍ത്തിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top