News Desk

2021-03-18 04:24:12 pm IST

ദോഹ: ഖത്തറില്‍ ഈ വരുന്ന ശനിയായാഴ്ച പകലും രാത്രിയും ഒരേ സമയക്രമം ആയിരിക്കുമെന്ന് കലണ്ടര്‍ ഹൗസ്. ശനിയാഴ്ച പകല്‍ 12 മണിക്കൂറും ഏഴു മിനിറ്റും ദൈര്‍ഘ്യമേറിയതും രാത്രി 11 മണിക്കൂറും 50 മിനിറ്റും ദൈര്‍ഘ്യമേറിയതായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

ശനിയാഴ്ച രാജ്യത്തെ സൂര്യോദയം രാവിലെ 5:39 നായിരിക്കും. വൈകീട്ട് 5:46-നാണ് സൂര്യാസ്തമയം. ഈ പ്രതിഭാസം ആഗോള തലത്തിലെ മറ്റു പല രാഷ്ട്രങ്ങളിലും പ്രതിഫലിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top