Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളക്കിടെ വെടിവയ്പ്പ്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗില്‍റോയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഗാര്‍ലിക് മേളയില്‍ വച്ചാണ് ആക്രമണം നടന്നത്.

മൂന്ന് ദിവസം നീളുന്ന മേളയുടെ അവസാന ദിവസമാണ് ആക്രമണമുണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു.

അന്വേഷണം നടത്തി വരികയാണെന്നും വെടിവെച്ചയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Top