News Desk

2021-03-03 06:17:50 pm IST
ന്യൂഡല്‍ഹി: ബി.ബി.സി റേഡിയോ ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെ അമ്മയ്ക്കെതിരെ അധിക്ഷേപം നടന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ട്വിറ്ററില്‍ പ്രതിഷേധം ശക്തമാകുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ബി.ബി.സി ഏഷ്യ നെറ്റ്വര്‍ക്കിന്റെ ഷോ 'ബിഗ് ഡിബേറ്റി'ല്‍ നിന്നുള്ള ഒരു ഓഡിയോ ക്ലിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെ ആങ്കര്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഒരു കോളര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

യു.കെയിലെ സിഖുകാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെതിരായ വംശീയതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സംഭവം. സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ചും ചര്‍ച്ച നടന്നു.

ഷോയ്ക്കിടെ, വിളിച്ചവരില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെന്‍ മോദിക്കെതിരെ നിന്ദ്യമായ വാക്കുകള്‍ സംസാരിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ഷോയില്‍ സൈമണ്‍ എന്ന ഒരാളില്‍ നിന്നാണ് മോദിയുടെ അമ്മയ്ക്കെതിരെ പരാമര്‍ശം ഉണ്ടായത്.

കഴിഞ്ഞ മൂന്ന് മാസമായി ദേശീയ തലസ്ഥാനമായ ഡല്‍ഹി അതിര്‍ത്തിയില്‍ നടന്ന കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ പരാമര്‍ശം. 

അതേസമയം, പ്രോഗ്രാം എഡിറ്റുചെയ്യുകയും പ്രകോപന ഭാഗം നീക്കം ചെയ്യുകയും ചെയ്തതിനാല്‍ അഭിപ്രായത്തിലേക്ക് നയിച്ചതിന്റെ കാരണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ പ്രോഗ്രാമിന്റെ അവസാനം സംഭവിച്ചു പോയ തെറ്റിന് അവതാരകന്‍ മാപ്പ് ചോദിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഒരു അതിഥി നേരത്തെ ഉപയോഗിച്ച ഭാഷയ്ക്ക് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇതൊരു തത്സമയ ഷോയാണ്, വിവാദപരമായ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്.

പക്ഷേ ഇത്തരത്തില്‍ മോശമായ തരത്തിലുള്ള ഭാഷ ഉപയോഗിക്കേണ്ട ഒരു സാഹചര്യവും ഇല്ല. അതിനാല്‍ സംഭവിച്ച കുറ്റത്തിന് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നതായും അവതാരകന്‍ പറഞ്ഞു.







കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH






Top