News Desk

2021-04-26 11:11:14 pm IST
ദോഹ: ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള ക്യാമറകള്‍ അടുത്തു തന്നെ സ്ഥാപിക്കുമെന്ന് ട്രാഫിക് വകുപ്പ്. 

തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകളില്‍ 22 ഓളം നിയമലംഘനങ്ങള്‍ പിടികൂടാനാകുമെന്ന് ട്രാഫിക് വകുപ്പിലെ അവേര്‍നസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജിരി പറഞ്ഞു.

റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായാണിതെന്ന് ഖത്തര്‍ ടെലിവിഷനുമായി നടത്തിയ പ്രത്യേക പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. ട്രാഫിക് വകുപ്പ് പിഴ ചുമത്തുന്നത് നിയമലംഘനങ്ങള്‍ കുറക്കാനാണെന്നും പിടിക്കപ്പെടുന്ന ആദ്യമാസം തന്നെ പിഴയടച്ചാല്‍ 50 ശതമാനം ഇളവ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top