News Desk

2021-02-01 03:17:24 pm IST

ദോഹ: ഉം സലാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന ക്യാംപയിന്‍ തുടങ്ങി. മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പ്, പൊതു ശുചിത്വ വകുപ്പ് എന്നിവ ഉം സലാല്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് വാഹനങ്ങള്‍ നീക്കം ചെയ്യുന്നത്. 

പൊതു ശുചിത്വം സംബന്ധിച്ച് 2017-ലെ 18-ാം നിയമ വ്യവസ്ഥകള്‍ പ്രകാരമാണ് ക്യാംപയിന്‍ നടപ്പാക്കുന്നത്. ഉം സലാല്‍ മുനിസിപ്പാലിറ്റിയിലെ ജനറല്‍ കണ്‍ട്രോള്‍ സെക്ഷന്‍ മേധാവി ജാസിം അല്‍ കുബൈസി, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ലെഫ്റ്റനന്റ് യൂസഫ് ഫഹദ് അല്‍ അലി, ആഭ്യന്തര സുരക്ഷാ സേനയിലെ ലെഫ്റ്റനന്റ് മുഹമ്മദ് ജാസിം അല്‍ തമീമി തുടങ്ങിയവര്‍ ക്യാംപയിനില്‍ പങ്കെടുക്കുന്നുണ്ട്. 

മുനിസിപ്പാലിറ്റിക്കകത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 80 ഓളം വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്യാന്‍ ഈ പ്രചാരണത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍-കുബൈസി പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളോട് ക്യാംപയിനുമായി സഹകരിക്കണമെന്നും നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ അവ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ലെഫ്റ്റനന്റ് അല്‍ തമീമി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top