News Desk

2021-03-18 08:14:24 pm IST
ദോഹ: ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

കാംപിങ്ങിന് തയ്യാറെടുക്കുന്നവരും നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാംപിങ് നടത്തുന്നവരും സുരക്ഷിതരായിരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കാംപിങ് നടത്തുന്ന എല്ലാ പ്രദേശങ്ങളിലും അധികൃതരുടെ പട്രോളിംഗ് കര്‍ശനമാക്കിയിട്ടുണ്ട്. 

സുരക്ഷിതമായി മുന്‍കൂര്‍ ബുക്ക് ചെയ്ത പ്രദേശങ്ങളിലാണ് കാംപിങ് അനുവദിച്ചിരിക്കുന്നത്. സീലൈന്‍, ഖോര്‍ അല്‍ ഉദൈദ് എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും നിരവധി ടെന്റുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top