News Desk

2020-10-27 09:11:41 pm IST
കൊവിഡ് രോഗബാധിതര്‍ക്കും, രോഗമുക്തി നേടിയവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല ചില സൗന്ദര്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ പ്രധാനം മുടികൊഴിച്ചില്‍ ഉണ്ടാകുമെന്നാണ്. 

ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക പ്രതിഭാസമാകാം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, സമ്മര്‍ദമേകിയ ഒരു സംഭവം, പ്രസവം, അമിതമായി മെലിയല്‍ പോലുള്ള സംഗതികളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ട്.

ഇന്ത്യാന യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. നതാലി ലാംബേര്‍ട്ടും, ഫേസ്ബുക്കിലെ സര്‍വൈവര്‍ ഗ്രൂപ്പുകളും നടത്തിയ സര്‍വേ അനുസരിച്ച് കൊവിഡ് രോഗബാധിതര്‍ അനുഭവിക്കുന്ന പ്രധാനപ്പെട്ട 25 ലക്ഷണങ്ങളുടെ പട്ടികയില്‍ മുടികൊഴിച്ചിലും ഇടം പിടിച്ചിട്ടുണ്ട്. 

മുടിക്ക് ഒരു വളര്‍ച്ചാ ഘട്ടവും ഒരു വിശ്രമ ഘട്ടവുമുണ്ട്. ഏതൊരു സമയത്തും 90 ശതമാനം മുടികളും വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തിലായിരിക്കും. എന്നാല്‍ ശരീരം എന്തെങ്കിലും ഒരു സമ്മര്‍ദ ഘട്ടത്തിലെത്തിയാല്‍ അത് സംരക്ഷണ മോഡിലേക്ക് മാറും. മുടിയുടെ വളര്‍ച്ചാ ചക്രത്തില്‍ മാറ്റം വരികയും കൂടുതല്‍ മുടിയിഴകള്‍ വിശ്രമ ഘട്ടത്തിലേക്ക് മാറുകയും ചെയ്യും. ഇത് മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും. അണുബാധയേല്‍ക്കുന്ന സമയത്ത് ശരിയായ ആഹാരം കഴിക്കാത്തതിനാല്‍ പോഷണക്കുറവ് അനുഭവപ്പെടാമെന്നും ഇത് മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 

Top