News Desk

2021-05-31 10:55:47 pm IST
മനാമ: കൊവിഡ് കാലത്ത്  വിദേശയാത്ര റദ്ദായതിനെ തുടര്‍ന്ന് വൗച്ചറുകളാക്കി മാറ്റിയ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് എയര്‍ ഇന്ത്യ എകസപ്രസ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു. 

യാത്രക്കാരുടെയും ട്രാവല്‍ ഏജന്‍സികളുടെയും നിരന്തരമായ പരാതിക്കൊടുവിലാണ് നടപടി. കൊവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹരജിയിലായിരുന്നു ഈ ഉത്തരവ്. 

ബഹ്‌റൈനിലെ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് ബുക്ക് ചെയത പലര്‍ക്കും റീഫണ്ടിങ് ലഭിച്ചില്ല. റീഫണ്ടിന് പകരം മറ്റൊരു യാത്രയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വൗച്ചറുകളാക്കി മാറ്റുകയാണ് എയര്‍ലൈന്‍സ ചെയതത്. 2021 ഡിസംബര്‍ 31നുള്ളില്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കണമെന്ന വ്യവസഥയോടെയാണ് അവ നല്‍കിയത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അന്താരാഷട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതേ തുടര്‍ന്ന് വിദേശത്ത കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മെയ ഏഴിന് കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത ദൗത്യം ആരംഭിക്കുകയും പ്രവാസികളെ നാട്ടിലെത്തിക്കുകയും ചെയ്തു. 

ഈ വിമാനങ്ങളില്‍ പുതിയ ടിക്കറ്റ് എടുത്താണ് ആയിരക്കണക്കിന് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പുറമേ വിവിധ സംഘടനകളും ട്രാവല്‍ ഏജന്‍സികളും ആരംഭിച്ച ചാര്‍ട്ടേഡ്‌ വിമാനങ്ങളിലും യാത്രക്കാര്‍ മടങ്ങി. നാട്ടിലേക്ക് പോയവരില്‍ പലരും പ്രവാസം അവസാനിപ്പിച്ചവരും സന്ദര്‍ശക വിസയില്‍ വന്ന് മടങ്ങിയവരുമുണ്ട്. ഇവരൊന്നും ഉടന്‍ മറ്റൊരു വിമാന യാത്ര നടത്താന്‍ സാധ്യതയില്ലാത്തതിനാല്‍ വൗച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല.  ഈ സാഹചര്യത്തിലാണ് വൗച്ചറിന് പകരം  റീഫണ്ട് വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു വന്നത്. 

ഇതേത്തുടര്‍ന്ന് ബഹ്‌റൈനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഇന്ത്യയിലെ ആസഥാനത്ത് വിവരം അറിയിച്ച് റീഫണ്ടിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. നിലവില്‍ വൗച്ചറുകള്‍ പി.എന്‍.ആര്‍ ആയി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും തുടര്‍ന്ന് റീഫണ്ട ലഭ്യമാകുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top