News Desk

2021-03-14 10:26:56 pm IST
തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സൂചനയുമായി നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നാലുദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സുരേഷ് ഗോപി. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്നാണ് സുരേഷ് ഗോപിയെ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്. 

അതേസമയം, സുരേഷ് ഗോപിയുടെ ആരോഗ്യഅവസ്ഥയെക്കുറിച്ച് കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ മൂന്നു പേര്‍ കാര്യങ്ങള്‍ തീരുമാനിക്കും. ഇന്ന് പ്രഖ്യാപിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികപ്രകാരം തൃശൂരിലാണ് സുരേഷ് ഗോപി മത്സരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top