News Desk

2021-04-08 09:36:22 pm IST
സലാല: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവല്ല, ഓതറ പുനമടത്തു ബാബുവിന്റെ മകന്‍ അജിന്‍ ബാബു (32 )വാണ് സലാലയിലെ മസൂണയില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടത്.

സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തുടര്‍ നടപടികള്‍ സ്വീകരിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.

ഭാര്യ മെറിനും ഒന്നര വയസുള്ള മകന്‍ ഇവാനും നാട്ടില്‍ നിന്ന് ആദ്യമായി സലാലയില്‍ എത്തിയിട്ട് ഒരാഴ്ച തികയുമ്പോഴാണ് അപകടം അജിനെ തേടിയെത്തിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top