News Desk

2021-04-23 03:34:15 pm IST

അബുദാബി: യു.എ.ഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ ഗുജറാത്ത് സ്വദേശിയാണ്. വനിതയടക്കം മരിച്ച മറ്റു രണ്ടു പേരും സ്വദേശികളാണ്. അബുദാബി ഹലീബിലാണ് സംഭവം. 

മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണിപ്പുഴ സ്വദേശി മഠത്തില്‍ ബാപ്പു ഹാജിയുടെ മകന്‍ ഇബ്രാഹിം (55), പാലക്കാട് ചാലിശ്ശേരി സ്വദേശി സീനിയര്‍ കമ്മിഷണിങ് എന്‍ജിനീയര്‍ രാജു ചീരന്‍ സാമുവല്‍ (42), ഗുജറാത്ത് സ്വദേശി കമ്മിഷണിങ് എന്‍ജിനീയര്‍ പങ്കിള്‍ പട്ടേല്‍ (26) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. 

അസബിലെ താമസ സ്ഥലത്തുനിന്ന് ഹലീബിലെ ഓയില്‍ഫീല്‍ഡിലേയ്ക്കു പോകവെയായിരുന്നു അപകടം. ഇബ്രാഹിം ഓടിച്ച പ്രാഡൊ ഉള്‍റോഡില്‍നിന്ന് പ്രധാന റോഡിലേയ്ക്ക് കയറവെ അമിത വേഗത്തിലെത്തിയ ലാന്‍ഡ്ക്രൂയിസറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപ്പിടിച്ചു. 

നാലു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്വദേശി അപകടനില തരണം ചെയ്തിട്ടില്ല. 

ഫോട്ടോ കടപ്പാട്: മലയാള മനോരമ


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top