News Desk

2021-04-19 09:22:06 pm IST
റാസല്‍ഖൈമ: വാഹനാപകടത്തില്‍ പ്രവാസി മലയാളി റാസല്‍ഖൈമയില്‍ മരിച്ചു. കെ.എം.സി.സി തൃശൂര്‍ ജില്ലാ വര്‍ക്കിങ് കമ്മറ്റി അംഗവും ഏങ്ങണ്ടിയൂര്‍ ഗ്ലോബല്‍ കെ.എം.സി.സി സജീവ പ്രവര്‍ത്തകനുമായ പണിക്കവീട്ടില്‍ കുറുപ്പത്ത് ചിന്നക്കല്‍ മൂസ (58) ആണ് മരിച്ചത്. മൂസ ഓടിച്ച പിക്കപ് വാഹനം യൂ ടേണ്‍ തിരിയുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിച്ച് ചേറ്റുവ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സുലൈഖ. മക്കള്‍: സംറൂത്, സുല്‍ത്താന. മരുമകന്‍: ഫായിസ്. സഹോദരങ്ങള്‍: പരേതനായ സെലി, ഫൈസല്‍, സുലൈഖ അബിദീന്‍, സാജിത ശംസുദ്ധീന്‍, സഫിയ നിസാര്‍, ശെരിഫ സാദിക്ക് അലി.

ജീവകാരുണ്യ പ്രവര്‍ത്തരംഗത്ത് മുന്‍പന്തിയിലുണ്ടായിരുന്ന മൂസയുടെ നിര്യാണത്തില്‍ ഏങ്ങണ്ടിയൂര്‍ ഗ്ലോബല്‍ കെ.എം.സി.സി നേതാക്കള്‍ അനുശോചിച്ചു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റാസല്‍ ഖൈമ കെ.എം.സി.സി നേതാക്കള്‍ നേതൃത്വം നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top