Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്നു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കിഴക്കന്‍ കാബൂളില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു സമീപമാണ് സ്‌ഫോടനം ഉണ്ടായത്.

അതീവസുരക്ഷാ മേഖലയായ ഷഷ്ദരാക്കിലെ ചെക്ക്‌പോസ്റ്റിനെ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതു വരെയും ആരും ഏറ്റെടുത്തിട്ടില്ല.

Top