News Desk

2021-03-18 01:05:14 pm IST

ദുബൈ: ഇന്റര്‍നാഷണല്‍ സിറ്റിക്കടുത്തുള്ള ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഷാര്‍ജയിലേക്ക് പോവുകയായിരുന്ന കാര്‍ തീപ്പിടിച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബുധനാഴ്ച രാത്രി 7.22-നാണ് തീപ്പിടുത്തമുണ്ടായതായി കമാന്‍ഡ് റൂമില്‍ വിവരം ലഭിച്ചത്.

നാദ് അല്‍ ഷെബയില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ 7.29-ഓടെ തന്നെ സ്ഥലത്തെത്തി. കാറില്‍ നിന്നും റോഡരികിലുണ്ടായിരുന്ന മരങ്ങളിലേക്കും തീ പടര്‍ന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. 

അല്‍ റാഷിദിയ ഫയര്‍സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ കൂടിഎത്തി രാത്രി 7.40-ഓടെ തീ നിയന്ത്രണവിധേയമാക്കി. അപകാത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top