News Desk

2021-11-25 03:44:09 pm IST
റിയാദ്: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് റിയാദില്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടില്‍ വീട്ടില്‍ ഷഹനാസ് (27) ആണ് മരിച്ചത്. റിയാദ് ബദീഅയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷഹനാസ് സൗദിയിലെത്തിയിട്ട് രണ്ട് വര്‍ഷം ആയിരുന്നു. ഇതുവരെ നാട്ടില്‍ പോയിട്ടില്ല. 

നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സൗദിയില്‍ ഖബറടക്കും. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ആക്റ്റിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, നൗഫല്‍ തിരൂര്‍, ജാഫര്‍ ഹുദവി, കൊല്ലം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നജീബ് അഞ്ചല്‍, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീന്‍ കണ്ണോത്ത് എന്നിവര്‍ രംഗത്തുണ്ട്. പിതാവ്: ബഷീര്‍ കുട്ടി, മാതാവ്: നസീമ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top