News Desk

2021-02-28 07:53:47 pm IST
ദുബൈ: ഗള്‍ഫ് നാടുകളില്‍നിന്നും പ്രവാസികള്‍ കടല്‍ മാര്‍ഗം അയച്ച കാര്‍ഗോ കണ്ടെയ്നറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് കാര്‍ഗോ കമ്പനികളെയും പ്രവാസികളെയും പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്. 

ക്രമക്കേടും വെട്ടിപ്പും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് പോകുന്ന സാധാരണക്കാരായ പ്രവാസികള്‍ അടക്കം മിക്കവരും നാട്ടിലേക്ക് സാധനങ്ങള്‍ അയക്കാന്‍ കാര്‍ഗോ കമ്പനികളെയാണ് ആശ്രയിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ നിന്നടക്കം അയച്ച നൂറുകണക്കിന് കണ്ടെയ്നറുകളാണ് മാസങ്ങളായി ക്ലിയറന്‍സിന് അനുമതി ലഭിക്കാതെ തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാര്‍ഗോ കമ്പനികളും ഇതേത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്നുണ്ട്. മാസങ്ങളോളം കെട്ടി കിടന്ന കണ്ടെയ്നറുകള്‍ക്ക് ഭീമമായ തുകയാണ് ഡമ്മറേജ് ഇനത്തില്‍ നല്‍കേണ്ടി വരികയെന്ന് ഗള്‍ഫിലെ കാര്‍ഗോ കമ്പനികള്‍ പറയുന്നു. വലിയ സാമ്പത്തിക നഷ്ടമാണ് തങ്ങള്‍ അഭിമുഖീകരിക്കുന്നതെന്നും എത്രയും വേഗം ഈ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാര്‍ഗോ കമ്പനി ഉടമകള്‍ പറയുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top