News Desk

2021-02-15 11:44:29 am IST
ദോഹ: ഖത്തര്‍-സൗദി അതിര്‍ത്തിയായ അബൂ സമ്രയിലൂടെ  ഖത്തറിലേക്കുള്ള ചരക്കു നീക്കം ഇന്നലെ ആരംഭിച്ചു. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഇതുവഴി ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നത്. ഇന്നലെ രാവിലെ മുതല്‍ ബോര്‍ഡര്‍ വഴി നിരവധി ട്രെയിലറുകള്‍ രാജ്യത്തേക്കു പ്രവേശിച്ചു. 

കയറ്റുമതി, ഇറക്കുമതി വ്യവസ്ഥകള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കൊവിഡ് പശ്ചാത്തലത്തിലുളള എന്‍ട്രി, എക്‌സിറ്റ് വ്യവസ്ഥകള്‍ തുടങ്ങീ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ചരക്കു നീക്കം ആരംഭിച്ചത്.

ഗള്‍ഫ് മേഖലയിലെ ബിസിനസ് രംഗത്ത് വമ്പിച്ച മാറ്റത്തിന് വഴിയൊരുക്കുന്ന നടപടിയാണിത്. ഉപരോധത്തിന് മുമ്പ് സൗദിയില്‍ നിന്നും ദുബൈയില്‍ നിന്നും നൂറ് കണക്കിന് ട്രക്കുകളാണ് ആഴ്ചയില്‍ ദോഹയിലെത്തിയിരുന്നത്. നിര്‍മാണ മേഖലയിലേക്കുള്ള സാധനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, മറ്റു വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ തുടങ്ങി നിരവധി ബിസിനസുകളുടെ ആശ്രയമായിരുന്നു അബൂ സമ്ര ബോര്‍ഡര്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top