News Desk

2021-02-24 12:41:00 pm IST
ദോഹ: ബിഗ് ഡീല്‍ ഓഫറുമായി ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റായ കാരിഫോര്‍. മൂന്ന് മാസത്തേയ്ക്കാണ് ഈ ഓഫര്‍ നിലനില്‍ക്കുക. വീട്ടുപകരണങ്ങള്‍, പലചരക്ക്, ഇലക്ട്രോണിക്‌സ്,പഴം, പച്ചക്കറികള്‍, മറ്റു ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയ നിരവധി ഇനങ്ങളാണ് വലിയ ഓഫറുകളില്‍ ലഭ്യമാവുകയെന്ന് കാരിഫോര്‍ മാനേജ്‌മെന്റ് അറിയിച്ചു. 

കൊവിഡ് മഹാമാരി സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ അനിശ്ചിതത്വം കൊണ്ടുവന്നിട്ടുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും  രാജ്യത്തെ എക്കാലത്തെയും വലിയ ആദായ നിരക്കാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുകയെന്നും കാരിഫോര്‍ ഖത്തറിന്റെ കണ്‍ട്രി മാനേജര്‍ ലോറന്റ് ഹോസ്‌ക്‌നെച്ച് അറിയിച്ചു.   

കാരിഫോര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം അസാധാരണമായ മൂല്യവും തിരഞ്ഞെടുപ്പും നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ചോയ്‌സും ഉറപ്പ് നല്‍കുന്ന ഒരു മാര്‍ഗമാണ് ഈ കാമ്പയ്ന്‍. മാത്രമല്ല, ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശം നടപ്പാക്കുമെന്നും ലോറന്റ് ഹോസ്‌ക്‌നെച്ച് വ്യക്തമാക്കി.

 കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top