News Desk

2021-02-17 01:34:18 pm IST

കുന്ദമംഗലം: കത്‌വ ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈര്‍ എന്നിവര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു. യൂത്ത് ലീഗില്‍ നിന്ന് പുറത്തുപോയ യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 

പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പി.കെ ഫിറോസ് പ്രതികരിച്ചു. ഐ.പി.സി സെക്ഷന്‍ 420 അനുസരിച്ച് വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഏഴ് വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റമാണിത്.

കത്‌വ ബലാത്സംഗ കേസിലെ ഇരയുടെ കുടുംബത്തെ സഹായിക്കാനും നിയമ നടപടികള്‍ക്കുമായി സമാഹരിച്ച പണം വകമാറ്റി ചിലവഴിച്ചുവെന്നാണ് യൂസഫ് പടനിലം ആരോപിച്ചത്. യൂസഫ് പരസ്യമായി ഉന്നയിച്ച ആക്ഷേപത്തിന് മറുപടിയുമായി യൂത്ത് ലീഗ് ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. 

പണം നിയമനടപടികള്‍ക്കായി അഭിഭാഷകന് കൈമാറിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. എന്നാല്‍, പണം വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു യൂസഫ് പടനിലം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top