News Desk

2021-04-20 05:15:43 pm IST
ദോഹ: ഖത്തറില്‍ രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണത്തിനിടെ ഒരാള്‍ മറ്റൊരാളെ  ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പ്രതിയായ ആള്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ പുതിയ തീരുമാനം. 

സംഭാഷണത്തിനിടെ സ്വാഭാവികമായി ഉണ്ടായ വര്‍ത്തമാനമാണ് ഭീഷണിയായി എടുത്തു കാട്ടപ്പെട്ടതെന്ന് പ്രതി അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് യാതൊരു വിധ ക്രിമിനല്‍ ഉദ്ദേശങ്ങളും പ്രതിക്കുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top