തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് പരാതി നല്കിയ യുവതിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. യുവതിയുടെ പരാതി വ്യാജമാണെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാജപരാതി നല്കിയ യുവതിയുടെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതി വിവാദമായിരുന്നു. കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയിരുന്നത്. പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് റിപ്പോര്‍ട്ട് നല്കാന് കോടതി ഡി.ജി.പിയോട് ആവശ്യപ്പെടുകയായിരുന്നു. ഡി.ജി.പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഉഭയസമ്മത പ്രകാരമായിരുന്നു ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഡി.ജി.പി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ യുവതി പരാതി നല്‍കിയതെന്നും ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക