News Desk

2021-03-15 11:19:21 am IST

ദോഹ: പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ കടല്‍ കടന്ന് ദോഹയിലെത്തി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ഇന്ത്യയില്‍ നിന്നുള്ള കശുമാങ്ങ ലഭിക്കുന്നത്. നല്ല പഴുത്തതും അധികം പഴുക്കാത്തതുമായ കശുമാങ്ങ കിലോയ്ക്ക് 16.75 റിയാല്‍ ആണ് നിരക്ക്.

കശുമാങ്ങയ്ക്ക് ആരോഗ്യ ഗുണങ്ങളും ധാരാളമാണ്. ഓറഞ്ചിനെക്കാള്‍ ഇരട്ടി വിറ്റമിന്‍ സി അടങ്ങിയ പഴമാണിത്. കാല്‍സ്യം, ഇരുമ്പ്, പ്രോട്ടീന്‍ തുടങ്ങി ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങള്‍ ഏറെയുണ്ട്.

തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും അര്‍ബുദത്തെ പ്രതിരോധിക്കാനും പൊണ്ണത്തടി കുറയ്ക്കാനുമെല്ലാം കശുമാങ്ങ ഗുണകരമാണ്. 

രക്തപ്രവാഹം സുഗമമാക്കാനും കണ്ണിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും കാഴ്ച വ്യക്തതയ്ക്കും എല്ലുകള്‍ക്ക് കരുത്തേകാനുമെല്ലാം കശുമാങ്ങ കഴിക്കുന്നത് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top