Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

രാജ്യത്ത് വാഹനങ്ങളിൽ സുഗന്ധ ദ്രവ്യങ്ങൾ പുകക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട തീ പെട്ടന്ന് തന്നെ വാഹനങ്ങളിൽ പടർന്ന് പിടിക്കാൻ സാധ്യതയുണ്ട് എന്നും ഇത്തരം കേസുകൾ നിരവധിയായി രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വാഹനങ്ങൾക്കകത്ത് ഈ ചൂട് കാലത്ത് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണ്. ഊദ്, അത്തർ മറ്റ് സുഗന്ധ ദ്രവ്യങ്ങൾ  എന്നിവ പുകച്ചാണ്  കാറിനുള്ളിൽ സുഗന്ധം വർധിപ്പിക്കാൻ ഉപയോഗിക്കുന്നത്. അഗ്നി വാഹനങ്ങൾക്കുളിൽ പ്രവേശിപ്പിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമായി തീരും.

വാഹനങ്ങൾ പൂട്ടിയിട്ട് പുറത്തിറങ്ങുമ്പോൾ വാഹനങ്ങളിൽ ചാർജറുകൾ മറ്റു വൈദ്യുതി ഉപകരണങ്ങൾ എന്നിവ പൂർണമായും ഓഫ് ആണെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 


Top