News Desk

2021-05-12 07:59:13 pm IST
ടെല്‍അവീവ്: ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രായേലിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്‍കുന്നു. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. നമ്പര്‍: +972549444120.

ഇന്നലെ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരോട് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

തദ്ദേശീയ ഭരണസമിതികള്‍, അഥവാ ലോക്കല്‍ അതോറിറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ ഒഴിവാക്കി സേഫ് ഷെല്‍ട്ടറുകള്‍ക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി നിഷ്‌കര്‍ഷിക്കുന്നു.

എമര്‍ജന്‍സി നമ്പറില്‍ സേവനം ലഭ്യമായില്ലെങ്കില്‍ എന്ന മെയില്‍ ഐഡിയില്‍ ഒരു സന്ദേശം നല്‍കണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ എംബസി അധികൃതര്‍ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും ഫേസ്ബുക്കിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ വിവിധ പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളില്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു. 

ലോക്ക്ഡൗണ്‍ മൂലം വിമാനസര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയ ഇന്ത്യക്കാര്‍ പലരും അവിടെ കുടുങ്ങിയ നിലയിലാണ്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top