News Desk

2021-02-02 07:03:54 pm IST
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്നു വ്യക്തമാക്കി സി.ബി.ഐ. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനമോടിച്ച അര്‍ജുനെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സി.ബി.ഐ കേസ് എടുത്തിട്ടുണ്ട്. 

അതോടൊപ്പം തെറ്റായ വിവരങ്ങള്‍ നല്‍കിയതിനു കലാഭവന്‍ സോബിക്കെതിരെയും സി.ബി.ഐ കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഇങ്ങനെ തന്നെയായിരുന്നു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നത്. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പിതാവ് ഉണ്ണി പറഞ്ഞു. സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. 

അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴി. വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ഈ ആശയക്കുഴപ്പം മരണത്തിലെ ദുരൂഹതയ്ക്കു കാരണമായിയിരുന്നെങ്കിലും ഫോറന്‍സിക് പരിശോധനാഫലം വന്നതോടെ ഇതിനു പരിഹാരമാകുകയായിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top