തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്സോ, എസ്.സി/എസ്.ടി നിയമം, കൊലപാതകം എന്നീ ചുമത്തി മൂന്ന് പ്രതികള്‍ക്കെതിരെയാണ് എഫ്.ഐ.ആര് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വാളയാര്‍ അട്ടപ്പളളത്ത് 2017 ജനുവരി 13, മാര്‍ച്ച് നാല് എന്നീ തീയതികളിലാണ് സഹോദരിമാരായ 13 കാരിയെയും ഒന്മ്പതുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു.
പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019 ല്‍ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. വിധിക്കെതിരെയുളള അപ്പീലിന്മേല് വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സി.ബി.െഎക്ക് വിട്ടത്.
അതേസമയം, കേസിലെ കുറ്റക്കാരെയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പെണ്‍കുട്ടികളുടെ അമ്മ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്താണ് ഇവര്‍ മത്സരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക