News Desk

2021-06-01 07:56:54 pm IST
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് 10-ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. 

മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മേയ് 23ന് നടന്ന യോഗത്തില്‍ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകള്‍ ജൂലൈ 15നും ഓഗസ്റ്റ് 26നും മധ്യേ നടത്താമെന്ന് തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിന് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ പരീക്ഷ നടത്താതെയുള്ള മറ്റു വഴികള്‍ നോക്കണമെന്ന നിലപാടാണ് മഹാരാഷ്ട്ര സ്വീകരിച്ചത്. പരീക്ഷയ്ക്കു മുന്‍പായി എല്ലാ കുട്ടികളെയും വാക്‌സിനേറ്റ് ചെയ്യിക്കണമെന്ന് ഡല്‍ഹിയും കേരളവും നിര്‍ദേശിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top