News Desk

2021-05-23 07:18:39 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ട് ഉന്നതതല യോഗം.  സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. സെപ്തംബറിലോ അനതിനു ശേഷമോ  പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദേശം. 

അതേസമയം, പരീക്ഷ കൊവിഡ് സാഹചര്യത്തില്‍ പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡല്‍ഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിമാരുടെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നത്. രണ്ടുതരത്തില്‍ പരീക്ഷ നടത്താം എന്ന നിര്‍ദ്ദേശമാണ് സി.ബി.എസ്.ഇ അധികൃതര്‍ മുന്നോട്ടുവച്ചത്. 

ഇതില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരീക്ഷ നടത്താമെന്ന നിര്‍ദ്ദേശത്തോട്  കേന്ദ്രം അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ഒടുവില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതായും കഴിഞ്ഞ ഏപ്രില്‍ 14നാണ് പ്രഖ്യാപനമുണ്ടായത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top