News Desk

2021-05-30 12:40:49 pm IST
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ ഒഴിവാക്കി ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ചയോടെ അറിയം. 

കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടന്ന യോഗത്തിന് ശേഷം സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കുകയാണ് എന്നാണ് തീരുമാനമെങ്കില്‍ 9, 10,11 ക്ലാസ്സുകളിലെ മാര്‍ക്ക് പരിഗണിച്ച ശേഷം ഇന്റേണല്‍ മാര്‍ക്ക് നല്‍കുക എന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. 

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് നിര്‍ദ്ദേശങ്ങളാണ് സി.ബി.എസ്.ഇയും കേന്ദ്രസര്‍ക്കാരും മുന്നോട്ട് വെച്ചിരുന്നത്. ഒന്നാമത്തേത് 19 വിഷയങ്ങളില്‍ പരീക്ഷ നടത്തുക എന്നതായിരുന്നു. പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുന്നതാണ് മറ്റൊരു നിര്‍ദേശം. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതുന്ന രീതിയിലാണ് ഈ ക്രമീകരണം. ഈ നിര്‍ദേശങ്ങളും  ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top