News Desk

2021-05-27 07:21:57 pm IST
ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയേ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ടെലിഫോണില്‍ വിളിച്ചു അഭിനന്ദിച്ചു.  

ഇസ്രയേലിനെ കൊണ്ട് ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിപ്പിക്കുന്നതില്‍ നേടിയെടുത്ത നയതന്ത്ര വിജയമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രശംസ നേടിക്കൊടുത്തത്. 

ഗസ്സയിലേക്ക് കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബ്ലിങ്കന്‍ ടെലിഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ ഖത്തറിന് അമേരിക്കയുടെ എല്ലാവിധ പിന്തുണയുമുണ്ടായിരിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top