News Desk

2021-03-25 06:22:28 pm IST
ദോഹ: യെമനില്‍ സമാധാനം കൊണ്ടു വരാനുള്ള സൗദിയുടെ ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അഭിപ്രായപ്പെട്ടു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തര്‍ വിദേശകാര്യ മന്ത്രിയും സൗദി വിദേശകാര്യ മന്ത്രിയും തമ്മില്‍ ഇതുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

യെമനിലെ ജനങ്ങളുടെ സമാധാനത്തിനും രാഷ്ട്രീയ സുസ്ഥിരതക്കുമാണ് ഖത്തര്‍ ഏതൊരു ചര്‍ച്ചയിലും മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രി സൗദി മന്ത്രിയെ ധരിപ്പിച്ചു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top