Breaking News
ഖത്തർ അമീർ അൾജീരിയയിൽ എത്തി | ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതായി ക്രൊയേഷ്യ | 'എന്നോട് മതം ചോദിച്ചു, ഡല്‍ഹിയില്‍ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്'; പൊലീസ് നോക്കിനില്‍ക്കെ പള്ളി തീവെച്ചെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ | റിയാദ് ഗ്രീന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ആരംഭിച്ചു | ഇറാൻ ഉപ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് | സിറിയ ഉച്ചകോടിക്ക് ധാരണയായില്ലെന്ന് എര്‍ദോഗന്‍ | യു.എസ്-താലിബാന്‍ സമാധാന കരാര്‍; ചടങ്ങിലേയ്ക്ക് പാകിസ്ഥാനെ ക്ഷണിച്ച് ഖത്തര്‍ | പോണ്ടിച്ചേരി സര്‍വകലാശാലയിൽ സംഘർഷം; വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി | മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹൊസ്‌നി മുബാറക് അന്തരിച്ചു | ഡല്‍ഹിയില്‍ നിന്നും മുസ്‌ലീങ്ങള്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട് |
2019-07-30 10:15:23am IST

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസുകളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി മോദിസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണമെന്നാണു മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പെഴ്സനെല്‍ മന്ത്രലയത്തിന്റെ നിര്‍ദേശം.

ജൂണ്‍ 20-നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ മാസം മുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു തുടങ്ങി.മന്ത്രാലയങ്ങള്‍ക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം. മാനസിക-ശാരീരിക്ഷക്ഷമത, ഹാജര്‍നില, കൃത്യനിഷ്ഠത തുടങ്ങിയ വിലയിരുത്തിയാവും നിര്‍ബന്ധിതവിരമിക്കല്‍ നടപ്പാക്കുക.

അടുത്തവര്‍ഷം ആദ്യപാദത്തില്‍ 55 വയസ്സോ സര്‍വീസില്‍ മുപ്പതു വര്‍ഷമോ പൂര്‍ത്തിയാക്കിയവരുടെ പട്ടിക നല്‍കാനാണു നിര്‍ദേശം. മികച്ചതും മോശവുമായ പ്രകടനം നടത്തുന്നവരുടെ പട്ടിക സമര്‍പ്പിക്കണം.

ജൂലായ് മുതല്‍ എല്ലാ മാസവും പതിനഞ്ചു ദിവസത്തിനിടെ ഈ വിലയിരുത്തല്‍ പട്ടിക നല്‍കിയിരിക്കണം. പൊതുതാത്പര്യം കണക്കിലെടുത്തു ജീവനക്കാരുടെ മുന്‍കൂര്‍ വിരമിക്കല്‍ സംബന്ധിച്ചു അഭിപ്രായസ്വരൂപണത്തിനുള്ള നടപടികളെടുക്കണം -ഉത്തരവില്‍ പറയുന്നു.

Top