News Desk

2021-04-05 05:21:53 pm IST
മസ്‌കത്ത്: ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. ഏതെങ്കിലും സ്ഥാപനത്തിനോ ഉറവിടങ്ങള്‍ക്കോ ബാങ്കിംഗ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ നല്‍കരുതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പറഞ്ഞു. 

സുല്‍ത്താനേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള ബാങ്കുകളോ എക്‌സചേഞ്ച് കമ്പനികളോ പാസ് വേര്‍ഡ്, ബാങ്ക് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് നമ്പര്‍ എന്നിങ്ങനെയുള്ള ബാങ്കിംഗ് വിവരങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങള്‍ അയക്കുകയോ നേരിട്ട് വിളിക്കുകയോ ചെയ്യില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഇത്തരത്തില്‍ ബാങ്കിംഗ് വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് സന്ദേശങ്ങളോ ഫോണ്‍വിളികളോ മറ്റോ വന്നാല്‍  റോയല്‍ ഓമാന്‍ പൊലീസിനെയോ ബാങ്കിംഗ് അതോറിറ്റിയെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈണ്‍ സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top