അബുദാബി: യു.എ.ഇയിലെ 11 ബാങ്കുകള്‍ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 45 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തി. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് തടയാന്‍ വേണ്ടിയുള്ള നടപടികളും വ്യവസ്ഥകളും സംബന്ധിച്ച നിയമം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.
2018ലെ ഫെഡറല്‍ നിയമ ഉത്തരവ് നമ്പര്‍ 2018 ആര്‍ട്ടിക്കിള്‍ 14ന് കീഴിലുള്ള ആന്റി മണി ലോട്ടറി ആന്‍ഡ് കോംബാറ്റിങ് ദ് ഫിനാന്‍സിങ് ടെററിസം ആന്‍ഡ് ഫിനാന്‍സിങ് ഓഫ് ലീഗില്‍ ഓര്ഗനൈസേഷന് പ്രകാരമുള്ള പിഴയാണ് ചുമത്തിയത്.
എന്നാല്‍ ഈ ബാങ്കുകളുടെ പേരുവിവരങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, കഴിഞ്ഞ ആഴ്ച തങ്ങള്‍ക്ക് 6.833 ദശലക്ഷം ദിര്‍ഹം (135.6 ദശ ലക്ഷം രൂപ) പിഴ ചുമത്തിയതായി യു.എ.ഇയിലെ ഇന്ത്യന്‍ ബാങ്ക് ആയ ബറോഡ നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എല്ലാ ബാങ്കുകളും ഈ വഴി നിയമമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. നിയമലംഘകര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ