News Desk

2021-03-03 03:12:30 pm IST
മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന. ഇവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ് റെയ്‌ഡെന്നാണ് വിവരം. 

നിര്‍മാതാവും സംരംഭകനുമായ മധു വര്‍മ മന്തേനയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന.

കേന്ദ്ര സര്‍ക്കാരിനെതിരായ നിരവധി വിഷയങ്ങളില്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നവരാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തപ്‌സി പന്നു നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തിനെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top