ദുബൈ: ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിബന്ധന പ്രവാസികള്‍ക്ക് വിലങ്ങുതടിയാകുന്നു. നിര്‍ബന്ധമായും 72 മണിക്കൂര്‍ സമയപരിധിയിലുള്ള പി.സി.ആര് ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നതോടെ നിരവധി പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കുകയാണ്.
നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കൊവിഡ് പരിശോധനയ്ക്ക് നല്‍കേണ്ടിവരുന്നത്.150 ദിര്‍ഹമാണ് യു.എ.ഇയില്‍ ഒരാള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ശരാശരി പന്ത്രണ്ടായിരം രൂപയോളമാണ് ചെലവ് വരുന്നത്. ഇതിനുപുറമെ സ്വദേശത്തെത്തിയാല് വിമാനത്താവളത്തിലും സ്വന്തം ചെലവില്‍ പി.സി.ആര് പരിശോധന നടത്തണം. ഒരാള്‍ക്ക് 1500,1700 എന്നിങ്ങനെ വിവിധ വിമാനത്താവളങ്ങളില്‍ വ്യത്യസ്ത നിരക്കില്‍ പണം ചെലവാകും. കുടുംബമായിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് ഭാരിച്ച തുകയാവും ഇത്തരത്തിലൊരു തീരുമാനം. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികള്‍ ഉന്നയിച്ചിരുന്നു.
ഇന്ത്യന്‍ വ്യോമയാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളായിരുന്നു നിബന്ധന പുറപ്പെടുവിച്ചിരുന്നത്. മരണം പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവരെ പരിശോധനാ ഫലം ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും എയര്‍സുവിധ ആപ്പില്‍ വിവരം അപ് ലോഡ് ചെയ്യണം. അതിനു ശേഷം അനുമതി ലഭിച്ചെങ്കില്‍ മാത്രമേ യാത്ര ചെയ്യാനാകുകയുള്ളു. അമിതപണച്ചെലവ് കാരണം യാത്ര ഒഴിവാക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് കൊവിഡ് പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക