News Desk

2021-04-25 06:39:07 pm IST
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച ട്വീറ്റുകള്‍ ഇന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകളെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടാതായി റിപ്പോര്‍ട്ട് വന്നിരുന്നു. 

ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയ നിരവധി പ്രമുഖരുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട് വന്നത്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. 
 
അതേസമയം വിമര്‍ശന ട്വീറ്റുകളല്ല മറിച്ച് കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളാണ് നീക്കം ചെയ്യാന്‍ ആവസ്യപ്പെട്ടെതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ 100 പോസ്റ്റുകളാണ് ട്വിറ്ററിനോട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് ഐ.ടി മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഐ.ടി മന്ത്രാലയത്തിന്റെ പ്രതികരണം. 

ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 50 ട്വീര്‌റുകല്‍ നീക്കിയെന്നായിരുന്നു ട്വിറ്റര്‍ ലുമെന്‍ ഡാറ്റാബേസ് എന്ന സ്ഥാപനത്തിന് നല്‍കിയ വിവരം. നീക്കിയ ട്വീറ്റുകളില്‍ ചിലതില്‍ സമീപകാലത്ത് നടന്ന മാവോയിസ്റ്റ് ആക്രമണങങളുടെ ചിത്രങ്ങളും കൊവിഡിനെ കുറിച്ചുള്ള തെറ്റായ പ്രചാരങ്ങളുമുണ്ട്. എന്നാല്‍ ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ട്വീറ്റുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോദി മെയ്ഡ് ഡിസാസ്റ്റര്‍ എന്ന ഹാഷ്ടാഗിലുള്ളതും കുംഭമേളയെ കുറിച്ചുള്ളതുമായ ട്വീറ്റുകളും നീക്കം ചെയ്തവയില്‍ പെടുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top